കരുതൽ മൂന്നാം ഘട്ടം ഞായറാഴ്ച്ച കാട്ടാക്കടയിൽ നടക്കും

തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന കരുതൽ മൂന്നാം ഘട്ടം മെയ് 28 ഞായറാഴ്ച്ച വൈകിട്ട് ആറുമണി മുതൽ കാട്ടാക്കട തുടലിയിൽ നടത്തപ്പെടുന്നു. സുവിശേഷയോഗവും പഠനസഹായ വിതരണവും ആയിട്ടാണ് ആ യോഗം ക്രമീകരിച്ചിരിക്കുന്നത്. ക്രോസ് ബാൻഡ് മ്യൂസിക് സ്പോൺസർ ചെയ്തിരിക്കുന്ന പദ്ധതിയിൽ നിർധനരായ 70 വിദ്യാർത്ഥികൾക്കാണ് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി പഠനസഹായം വിതരണം ചെയ്യുന്നത്. ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ സതീഷ് നെൽസൺ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പഠനസഹായം വിതരണത്തിന്റെ ഉത്ഘാടനം ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡണ്ട് ഡോ. ബെൻസി ജി ബാബു നിർവഹിക്കും. ഈ യോഗത്തിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ഞങ്ങൾ ക്ഷണിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply