വിവാദമായ ‘കക്കുകളി’ നാടകാവതരണം നിർത്തി
പറവൂർ: കാത്തോലിക്ക സഭയുടെ പ്രതിഷേധത്തിനിടെ ‘കക്കുകളി’ നാടകം താൽക്കാലികമായി നിർത്തിവെച്ച് പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി. ലൈബ്രറിയുടെ ഭാഗമായ നെയ്തൽ നാടക സംഘമായിരുന്നു ‘കക്കുകളി’ അവതരിപ്പിച്ചിരുന്നത്.
കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കഥ പറഞ്ഞിരുന്ന ‘കക്കുകളി’ക്കെതിരേ വലിയ പ്രതിഷേധമായിരുന്നു ഉയർന്ന് വന്നത്. നാടകം കളിക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദികരുടേയും കന്യാസ്ത്രീകളുടേയുമെല്ലാം നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. നാടകം കന്യാസ്ത്രീ മഠങ്ങളെ മനപൂർവം അപമാനിക്കാനുള്ളതായിരുന്നുവെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. നാടകം കളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സർക്കാരിനേയും സമീപിച്ചിരുന്നു. ഇതിനിടെയാണ് പറവൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ നേതൃത്വം നാടകം തൽക്കാലം നിർത്തിവെക്കുന്നതായി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.






- Advertisement -