വൈപ്പിൻ വി. ബി. എസ് 2023 നു അനുഗ്രഹ സമാപ്തി
വൈപ്പിൻ: മെയ് 1 മുതൽ 5 വരെ പുതുവൈപ്പ് ഏ. ജി ചർച്ചിൽ വെച്ച് നടന്ന വൈപ്പിൻ വി. ബി. എസ് -2023 നു അനുഗ്രഹ സമാപ്തി. ട്രാൻസ്‌ഫോർമേഴ്‌സ് വി. ബി. എസിന്റെ നേതൃത്വത്തിൽ നടന്ന വി. ബി.എസിൽ 150-ൽ അധികം കുഞ്ഞുങ്ങൾ പങ്കെടുത്തു.
ക്രിസ്തുവിൽ കുഞ്ഞുങ്ങളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ ” ബീ സ്ട്രോങ്ങ് ” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടന്ന വി. ബി. എസിൽ വിവിധ ക്ലാസ്സുകളിൽ സുവിശേഷകരായ ബ്ലെസ്സൻ ഷെൽബൻ, കാസ്പിൻ ഷെൽബൻ, സിബിൻ കുര്യൻ, ജോൺ ഫിലിപ്പ്, ബ്രദർ കെസിൻ എം ജേക്കബ്,സിസ്റ്റർ ഡയാന മാത്യു എന്നിവർ നേതൃത്വം വഹിച്ചു.വി. ബി. എസ് സമാപനറാലിയിൽ കുഞ്ഞുങ്ങൾ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും നടത്തി.