ഇടയ്ക്കാട് കൺവൻഷൻ: മൂന്നു ദിവസത്തെ ഐക്യ കൂട്ടായ്മയ്ക്ക് അനുഗ്രഹീത സമാപനം

ഇടയ്ക്കാട്: ഗ്രാമ സുവിശേഷീകരണം ലക്ഷ്യമാക്കി നടത്തിയ ത്രിദിന കൺവൻഷന് അനുഗ്രഹീത സമാപനം. സൗഹൃദ കൂട്ടായ്മയായ ഇടയ്ക്കാട് കുടുംബം സംഘടിപ്പിച്ച ഈ ആത്മീയ സംഗമം മെയ് 4, 5, 6 തീയതികളിലായാണ് നടന്നത്.

ദക്ഷിണേന്ത്യ ദൈവസഭയ്ക്ക്‌ സമീപമുള്ള ഇമ്മാനുവേൽ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ പാസ്റ്റർ ജോൺ പി തോമസ്, സിസ്റ്റർ ഷീല ദാസ്, പാസ്റ്റർ കെ ജെ തോമസ് എന്നിവർ ദൈവവചനം സംസാരിച്ചു. അനുഗ്രഹീത ഗായകരായ ജെമൽസൺ പി ജേക്കബ്, ജോൺസൺ ഡേവിഡ്, ബ്ലെസ്സി ബെൻസൺ എന്നിവർ നേതൃത്വം നൽകിയ ശാലേം ആലപ്പുഴ സംഗീത ശുശ്രൂഷ നിർവഹിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകൻ ഇവാ. ഷാജൻ ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സഭ പ്രതിനിധികളും ശുശ്രൂഷകന്മാരുമടക്കം നിരവധി ദൈവമക്കൾ യോഗത്തിൽ പങ്കെടുത്തു. സ്വദേശത്തും, വിദേശത്തുമായി പാർക്കുന്നവരുൾപ്പടെ ഇടയ്ക്കാട് ഗ്രാമവുമായി വേരുകളുള്ള എല്ലാ ക്രൈസ്തവ സമൂഹത്തിന്റെയും ആത്മീയസംഗമായി തീർന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply