തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് ഇന്ന് തിരുവല്ലയിൽ സമാപിച്ചു. മെയ് 1ന് തിരുവല്ല- കൊമ്പാടി മാർത്തോമ്മാ ക്യാമ്പ് സെന്ററിൽ ആരംഭിച്ച ക്യാമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്സ് ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്തു. ‘ക്രിസ്തു യേശുവിലുള്ള ഭാവം’ എന്നതായിരുന്നു ചിന്താവിഷയം. ഇന്ന് നടന്ന സമാപന സമ്മേളനത്തിൽ മിസ്സിസ് ഏലിയാമ്മ കോശിയുടെ അദ്ധ്യക്ഷതയിൽ സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യ സന്ദേശം നല്കി. വനിതാ സമാജം പ്രസിഡന്റ് ഏലിയാമ്മ കോശി, ജനറൽ സെക്രട്ടറി മറിയാമ്മ ജോയ് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി