പി.വൈ.പി.എ കേരള സ്റ്റേറ്റ്: പ്രവർത്തനോദ്ഘാടനം ഇന്നു കുമ്പനാട്ട്

കുമ്പനാട്: സംസ്ഥാന പുതിയ ഭരണസമിതിയുടെ മെയ് 1 തിങ്കളാഴ്ച വൈകുന്നേരം 4 ന് സഭാസ്ഥാനമായ ഹെബ്രോൻപുരത്ത് നടക്കും.
ഐപിസി പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

സഭയുടെ അന്തർദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നടത്തുന്ന സമ്മേളനത്തിൽ ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സന്ദേശം നൽകും. കൂടാതെ സഭയുടെ ജനറൽ, സ്റ്റേറ്റ് നേതൃത്വം വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

140 ലധികം വിദ്യാർത്ഥികൾക്ക് പഠന സഹായ വിതരണം, ചികിത്സ സഹായ വിതരണങ്ങൾ
തുടങ്ങിയ ജീവകാരുണ്യ പ്രവർത്തങ്ങളും ഉണ്ടായിരിക്കും. സമ്മേളത്തിനോടനുബന്ധിച്ചു നടക്കുന്ന മ്യൂസിക് നെറ്റിൽ സാമുവേൽ വിൽസനും പി.വൈ.പി.എ സംസ്ഥാന ക്വയറും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply