റ്റി.പി.എം പുതിയകാവ്: സുവിശേഷ പ്രസംഗം ഞായറാഴ്ച മുതൽ
എറണാകുളം: ദി പെന്തെക്കൊസ്ത് മിഷൻ പുതിയകാവ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഏപ്രിൽ 23 മുതൽ 25 വരെ വൈകിട്ട് 5.45 ന് കുരീക്കാട് റോഡിലെ പുതിയകാവ് ജംഗ്ഷന് സമീപം നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.