ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആശങ്ക അറിയിച്ചതായി ഡല്‍ഹി ക്രൈസ്തവ കൂട്ടായ്മ

ന്യൂഡൽഹി: മതമേലധ്യക്ഷന്മാര്‍ക്ക് സ്വാധീനമുണ്ടെന്ന് വിചാരിച്ചാകാം രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനമെന്ന് ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. പക്ഷേ, കേരള ജനതയുടെ രാഷ്ട്രീയ ദിശാബോധം വേറെയാണെന്നും ബിഷപ് പറഞ്ഞു. ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു കുര്യാക്കോസ് ഭരണികുളങ്ങര.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആശങ്ക അറിയിച്ചതായി ഡല്‍ഹി ക്രൈസ്തവ കൂട്ടായ്മയും അറിയിച്ചു. യുപി, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.

അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു രാഷ്ട്രപതി ഉറപ്പുനല്‍കിയെന്നും ഗ്രാമീണ മേഖലയില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഉറപ്പാക്കാന്‍ സഭാ നേതൃത്വം നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രപതി പ്രശംസിച്ചുവെന്നും പ്രതിനിധി സംഘം അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading