വേനൽചൂടിൽ ആശ്വാസമേകാൻ സംഭാര വിതരണവുമായി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ
വർദ്ധിച്ചുവരുന്ന വേനൽ ചൂടിന്റെ പശ്ചാത്തലത്തിൽ ആശ്വാസമേകാൻ പി വൈ പി എ കോട്ടയം നോർത്ത് സെന്റർ സംഭാര വിതരണം നടത്തുന്നു. ഏപ്രിൽ 15 രാവിലെ 10 മുതൽ 12. വരെ കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് നടത്തപ്പെടുന്നു.
പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബിൻറ്റെ അദ്ധ്യക്ഷതയിൽ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഞ്ജു മനോജ് ഉദ്ഘാടനം നിര്‍വഹിക്കുകയും ഐ.പി.സി.കോട്ടയം നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ലഘുസന്ദേശം അറിയിക്കുകയും ചെയ്യും തുടർന്ന് ഐ.പി.സി.കോട്ടയം നോർത്ത് സെന്റർ വൈസ്പ്രസിഡന്റ് പാസ്റ്റർ പി.റ്റി.അലക്സാണ്ടർ നോർത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ ഐപ്പ് കുരിയൻ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്യും . അശരണരും ആലംബഹീനരും ആശ അറ്റവരും ധാരാളം എത്തിച്ചേരുന്ന കോട്ടയം മെഡിക്കൽ കോളേജിൽ സേവന പ്രവർത്തനത്തിലൂടെ
” യേശുവിന്റെ സാന്നിധ്യം വേദനിക്കുന്നവർക്കിടയിൽ ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.
എനിക്ക് ദാഹിച്ചു നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല, ഈ ചെറിയവരിൽ ഒരുത്തിനുവേണ്ടി നിങ്ങൾ ചെയ്യുന്നത് എനിക്കാകുന്നു എന്ന് അരുളി ചെയ്ത യേശുനാഥന്റെ വാക്കുകൾ ” സേവനത്തിനായി രക്ഷിക്കപ്പെട്ടു” എന്ന ആപ്തവാക്യം പേറുന്ന പി വൈ പി എ പ്രവർത്തനത്തിലൂടെ അന്വർത്ഥമാക്കുകയാണ് ഈ സേവന പ്രവർത്തനത്തിന്റെ ലക്ഷ്യം.