മാങ്കൂട്ടം ശാരോൻ ചർച്ചിന്റെ സമർപ്പണ ശുശ്രൂഷയും ഓർഡിനേഷനും നാളെ

അടൂർ: മാങ്കൂട്ടം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഹാളിന്റെ സമർപ്പണ ശുശ്രൂഷയും സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു ജോൺ തരകന്റെ ഓർഡിനേഷനും നാളെ രാവിലെ 10 മണിക്ക് മാങ്കൂട്ടം സഭയിൽ വച്ച് നടക്കും. സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്, ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി ജെ തോമസ്, റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ കെ സാമുവേൽ, ഓഫീസ് സെക്രട്ടറി റ്റി ഒ പൊടികുഞ്ഞ്, ട്രഷറർ എബ്രഹാം വർഗീസ്, സെന്റർ മിനിസ്റ്റർ പാസ്റ്റർ പി എ ജോയ് തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply