വേൾഡ് റിവൈവൽ മിനിസ്ട്രിസിന്റെ (WRM)18 മത് ജനറൽ കൺവൻഷൻ ആരംഭിച്ചു
റാന്നി: വേൾഡ് റിവൈവൽ മിനിസ്ട്രിസിന്റെ (WRM)18 മത് ജനറൽ കൺവൻഷൻ റാന്നി മടന്തമൺ പ്രാർത്ഥനാഗിരിയിൽ ആരംഭിച്ചു. ഏപ്രിൽ 12ന് സഭയുടെ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ടിജോ മാത്യു കൺവൻഷൻ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. അഭിഷിക്തന്റെ ദർശനത്തിനു ശുഭകരമായ സമാപ്തിയുണ്ട് എന്നും, ദൈവീക ദർശനത്തിലൂന്നിയ ക്രിസ്തീയ ജീവിതം വിജയപര്യവസായിയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി പാസ്റ്റർ മാത്യു ടി സി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ അനീഷ് ചെങ്ങന്നൂർ മുഖ്യ സന്ദേശം നൽകി .
ദൈവീക പദ്ധതികൾ അവസാനിച്ചിട്ടില്ല എന്നും, ദൈവീക പദ്ധതിയിലുള്ള ഒരു വ്യക്തിയെ നശിപ്പിക്കുവാൻ കാലത്തിന്റെ ഒരു പ്രതിസന്ധികൾക്കും കഴിയുകയില്ല എന്നും തന്റെ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ സാം കുമരകം, പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി എന്നിവരും ദൈവവചനം പ്രസംഗിക്കും. റിവൈവൽ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. കൺവൻഷനിൽ പകൽ യോഗങ്ങൾ, യുവജന സമ്മേളനം, സഹോദരീ സമാജം വാർഷികം, ബൈബിൾ കോളേജ് ബിരുദ ദാനം എന്നിവയും നടക്കും. ഏപ്രിൽ 16 വരെ നീണ്ടു നിൽക്കുന്ന കൺവൻഷൻ ഞായറാഴ്ചത്തെ പൊതുയോഗത്തോടെ സമാപിക്കും.