ഐപിസി പത്തനംതിട്ട സെന്ററിനു പുതിയ നേതൃത്വം
പത്തനംതിട്ട: ഐപിസി പത്തനംതിട്ട സെന്ററിനു പുതിയ നേതൃത്വം. ഏപ്രിൽ 12 ന് വിളവിനാൽ ഹാളിൽ പാസ്റ്റർ വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ എല്ലാ ഭാരവാഹികളെയും, കൗൺസിൽ അംഗങ്ങളെയും ഐകകണ്ഠേന തിരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സാം പനച്ചയിൽ, സെക്രട്ടറി പാസ്റ്റർ മോൻസി സാം, ജോയിന്റ് സെക്രട്ടറി ബിജു കൊന്നപ്പാറ, ട്രഷറർ സജി ജോൺ എന്നിവർ ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെയാണ് ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തത്.