ഏ ജി കായംകുളം സെക്ഷൻ കൺവൻഷൻ ഇന്ന് മുതൽ
കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മുതൽ 16 ഞായർ വരെ ഒന്നാംകുറ്റി കായംകുളം ഏ ജി സഭയുടെ സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടക്കും.
സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ റവ.ഡോ. കെ ജെ മാത്യു(SIAG ജനറൽ സെക്രട്ടറി, പുനലൂർ ), റവ. വർഗ്ഗിസ് എബ്രഹാം (രാജു മേത്ര -റാന്നി ), റവ. ജോ തോമസ് (ബാംഗ്ലൂർ ), റവ. ടി വി പൗലോസ് (കായംകുളം ), റവ. രാജൻ എബ്രഹാം (നൂറനാട് )എന്നിവർ ദൈവവചനം ശുശ്രുഷിക്കും.
യോഗങ്ങൾ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും.വെള്ളി പകൽ നടക്കുന്ന പവർ കോൺഫറൻസിൽ പാസ്റ്റർ. ആന്റണി ജോസഫ് (കുറവിലങ്ങാട് )ശനി പകൽ നടക്കുന്ന WMC മീറ്റിംഗിൽ സിസ്റ്റർ. മേഴ്‌സി തോമസ് (കുമ്പനാട് ) എന്നിവരും ദൈവവചനം ശുശ്രുഷിക്കും.ഞായർ പൊതുസഭായോഗവും ഉണ്ടായിരിക്കും.പത്തനാപുരം ശാലേം വോയ്സ് ഗാനങ്ങൾ ആലപിക്കും.