ഐപിസി കടമ്മനിട്ട കല്ലേലി വാർഷിക സമ്മേളനം
കടമ്മനിട്ട: ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭയുടെ 40 വാർഷികത്തോ ടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജും ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഡോ. വിൽസൺ ജോസഫും ചേർന്ന് നിർവഹിച്ചു.മത സ്വാതന്ത്ര്യത്തിന് എതിരേ യുള്ള നീക്കങ്ങളെ നമുക്ക് ഒറ്റക്കെട്ടായി ചെറുത്തു നിൽക്കാൻ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് യോഗത്തിൽ സംസാരിച്ചപ്പോൾ പറഞ്ഞു.
ഐപിസി പത്തനംതിട്ട സെന്റർ വൈസ് പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സാം പനച്ചയിൽ അധ്യക്ഷത വഹിച്ചു.ശ്രീ ആന്റോ ആന്റണി എം. പി, ശ്രീ. കെ. യു. ജെനീഷ് കുമാർ എം. എൽ. എ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. വി. പി. എബ്രഹാം, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി സോമരാജൻ, നാരങ്ങാനം പഞ്ചായത്ത് അംഗം ശ്രീ. ഫിലിപ്പ് അഞ്ചാനി എന്നിവർ വിവിധ ചാരിറ്റി പ്രവർത്തങ്ങൾ നിർവഹിച്ചു.
സെന്റർ ജോയിന്റ് സെക്രട്ടറി ബിജു കൊന്നപ്പാറ, ട്രഷറർ സജി ജോൺ,ഐപിസി സംസ്ഥാന കൗൺസിൽ അംഗം സാബു സി, എബ്രഹാം, സഭാ ട്രഷറർ എം. എസ്. തോമസ്, പി വൈ പി എ ജില്ലാ പ്രസിഡന്റ് പാസ്റ്റർ ബിനു കൊന്നപ്പാറ, സെന്റർ സെക്രട്ടറി പാസ്റ്റർ മോൻസി സാം, പാസ്റ്റർ നൈനാൻ കെ. എബ്രഹാം, സൺഡേ സ്കൂൾ സെന്റർ സൂപ്രണ്ട് പാസ്റ്റർ ജോസ് സാമുവേൽ എന്നിവർ പ്രസംഗിച്ചു. ഐപിസി കടമ്മനിട്ട ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.