ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപിന് അനുഗ്രഹ സമാപ്തി
മാവേലിക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സംഘടിപ്പിച്ച നാഷണൽ ക്യാംപ് മാവേലിക്കര ഐ.ഇ.എം.നഗറിൽ സമാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നടന്ന സമാപന സമ്മേളനത്തിന് അസോ. ഡയറക്ടർ പാസ്റ്റർ ബ്ലസൻ ജോർജ് അധ്യക്ഷത വഹിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു. ശാരോൻ ഫെലോഷിപ്പ് ട്രഷറാർ ഏബ്രഹാം വർഗീസ് ആശംസയും സൺഡേ സ്കൂൾ ട്രഷറാർ കെ.തങ്കച്ചൻ നന്ദിയും അറിയിച്ചു. ജൂണിയർ ക്യാംപങ്ങളുടെ പ്രത്യേക പ്രോഗ്രാമുകളും നടന്നു. സ്റ്റാൻലി മാത്യു ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
തിങ്കളാഴ്ച അന്തർദേശീയ പ്രസിഡന്റ് റവ.ജോൺ തോമസ് ഉദ്ഘാടനം ചെയ്ത ക്യാംപിൽ റവ.സാമുവേൽ പി.രാജൻ, റവ.സുനിൽ സഖറിയ, ശ്രീ അനിൽ, ഡോ.പീറ്റർ ജോയി, സുവി.കെ.സി.ജോബി, സുനിൽ ഡി. കുരുവിള, പാസ്റ്റർ ജിനോയി കുര്യാക്കോസ്, പാസ്റ്റർ രജ്ജിത്ത് ഫിന്നി, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സജു മാവേലിക്കര തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിച്ചു.
ജൂനിയർ ക്യാംപിന് എക്സൽ മിനിസ്ട്രീസും ഗാനശുശ്രുഷയ്ക്ക് ബിബിൻ മാത്യു, യെബ്ബേസ് ജോയി എന്നിവരും നേതൃത്വം നൽകി. 600 പേർ ക്യാംപിൽ രജിസ്റ്റർ ചെയ്ത് പൂർണ്ണ സമയവും 162 പേർ ഭാഗികമായും പങ്കെടുത്തു.