പുനരുത്ഥാന സന്ദേശ സദസ്സ് സമാപിച്ചു
കോട്ടയം: കോട്ടയം നോർത്ത് സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ മണർകാട് ഇമ്മാനുവേൽ പി.വൈ.പി.എയുടെ സഹകരണത്തോടു കൂടി പുനരുത്ഥാന സന്ദേശ സദസ്സ് നടക്കും. ഏപ്രിൽ 9 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9.30 വരെ മണർകാട് പോലീസ് സ്റ്റേഷന് സമീപം വല്യഴുത്തു ബ്രദർ ഷാജി കെ കെയുടെ ഭവനാങ്കണത്തിൽ നടന്നു.
സുവിശേഷ യോഗം തുറന്ന കല്ലറയുടെ സുവിശേഷ സന്ദേശ പ്രഘോഷണത്തിന്റെ ആനുകാലിക പ്രസക്തിയാണ് ലക്ഷ്യമാക്കിയത്. തൊട്ടടുത്തുള്ള പല സ്ഥലങ്ങളിലും മഴയുടെ പ്രയാസങ്ങൾ ഉണ്ടായിപ്പോഴും യോഗ സ്ഥലത്ത് കാലാവസ്ഥ ദൈവം അനുകൂലമാക്കി. പാസ്റ്റർ സി ജെ ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയം നോർത്ത് സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് ആമുഖമായി പുനരുത്ഥാന സന്ദേശം നൽകി. തുടർന്ന് പാസ്റ്റർ സജീവ് എബ്രഹാം മുഖ്യ സന്ദേശം നൽകി. സംഗീതശുശ്രൂഷയ്ക്ക് പി.വൈ.പി.എ വൈസ് പ്രസിഡന്റ് പാസ്റ്റർ സജിമോഹൻ നേതൃത്വം നല്‍കി. സെന്റർ പി.വൈ. പി.എ ക്വയർ ഗാനങ്ങൾ ആലപിച്ചു .
ഇമ്മാനുവേൽ സഭാംഗങ്ങളും, പി.വൈ.പി. എ പ്രവർത്തകരും പ്രസിഡന്റ് ബ്രദർ രഞ്ജിത്ത് ബേബിയും , ബ്ര. ജോൺ ജോസഫ് എന്നിവരും കോട്ടയം നോർത്ത് സെൻറ്റർ പി.വൈ.പി.എ സെക്രട്ടറി ഡോ.ഫെയ്ത്ത് ജെയിംസ് , ട്രഷറാർ ബ്രദർ ഫിന്നി മാത്യു, ബ്രദർ ഫിന്നി ബേബി കമ്മറ്റി അംഗങ്ങളായ ബ്രദർ ഫെബിൻ സന്തോഷ് , ബ്രദർ ശ്യാം , ബ്രദർ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.