ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന സംഘ പരിവാർ അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി

ഡൽഹി: ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന സംഘ പരിവാർ അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. പാർലമെന്ററിൽ റൂൾ 377 പ്രകാരം ആവശ്യപ്പെട്ടു.ക ഴിഞ്ഞ ഒരു വർഷമായി 2000 ത്തോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ധാരാളം പള്ളികൾ ഉൾപ്പടെ ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്രമികൾ തകർക്കുന്നതും, പാവപ്പെട്ടവരെ ആട്ടിയോടിക്കുന്നതും തുടർക്കഥയാവുകയാണ്. ആദ്യ ഘട്ടത്തിൽ വിദ്വേഷ വർത്തമാനങ്ങളും മറ്റുമായി തുടക്കം കുറിച്ച അതിക്രമങ്ങൾ കർണ്ണാടക മുതൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലായിടത്തും ആവർത്തിക്കുകയാണ്.

ഈ പശ്ചാത്തലത്തിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും, അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോക് സഭയിൽ ആവശ്യപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading