സ്റ്റീവ് ജോൺ കുര്യാക്കോസ് (17) അബുദാബിയിൽ നിര്യാതനായി
അബുദാബി: ചങ്ങനാശേരി തൃക്കൊടിത്താനം എലംകുന്നത്ത് ഹൗസിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകൻ അൽവത്ബ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി സ്റ്റീവ് ജോൺ കുര്യാക്കോസ് (17 വയസ്സ്) അബുദാബിയിൽ നിര്യാതനായി.
ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്സായ പ്രിൻസി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഭവനത്തിൽ എത്തി കിടന്നുറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ശബ്ദം കേട്ട് ഉണർന്നപ്പോൾ മകൻ വീണു കിടക്കുന്നതായി കണ്ടു. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനിലും മകൾ സാന്ദ്ര മേരി മേരി കുര്യാക്കോസും നാട്ടിലാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.


- Advertisement -