ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ
കണ്ണൂർ: ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ 15 വരെ കരുവഞ്ചാലിൽ നടക്കും. സെന്റർ പാസ്റ്റർ എം.ജെ. ഡൊമിനിക്ക് ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ പി.ജി. വർഗീസ്, ബി. മോനച്ചൻ കായംകുളം, കെ. ജെ. തോമസ് കുമളി എന്നിവർ പ്രസംഗിക്കും. യൂത്ത് ചലഞ്ചിൽ പാസ്റ്റർ ഷിബിൻ സാമുവേൽ സന്ദേശം നൽകും.
16- ന് ഞായറാഴ്ച സംയുക്ത ആരാധനയിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും.
ബ്രദർ ജയ്സൺ സോളമൻ ടീം സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്ററുമാരായ ബിജു തോമസ് , ടി.ബി.റെജി, പി.ടി.കുര്യാക്കോസ്, ജോൺ വി. ജേക്കബ് ,തോമസ് ജേക്കബ് എന്നിവർ നേതൃത്വം നല്കും.


- Advertisement -