ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കാസർഗോഡ് സെന്റർ കൺവൻഷൻ ഏപ്രിൽ 7 മുതൽ
കാസർഗോഡ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കാസർഗോഡ് സെന്റർ കൺവൻഷൻ ഏപ്രിൽ 7,8,9 കാസർഗോഡ് ചെർക്കള ടൗണിൽ വെച്ച് 7,8 വെളളി, ശനി വൈകിട്ട് 5.30 മുതൽ 9.00 വരെയും സംയുക്ത ആരാധന 9 ഞായറാഴ്ച രാവിലെ 9.00 മുതൽ 1.30 വരെ ചെർക്കള ചർച്ചിൽ വെച്ച് നടക്കും. ഏപ്രിൽ 8 ശനിയാഴ്ച മാസയോഗം രാവിലെ 10 മണി മുതൽ 1 മണി വരെ എതിർത്തോട് ചർച്ചിൽ വെച്ച് നടക്കും. പാസ്റ്റർ സന്തോഷ് മാത്യു (കാസർഗോഡ് സെന്റർ മിനിസ്റ്റർ) ഉത്ഘാടനം നിർവഹിക്കും. പോൾസൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ ഹിംസ് വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ വി. പി ഫിലിപ്പ്, പാസ്റ്റർ കെ. ഒ.തോമസ്, പാസ്റ്റർ രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോ.സെക്രട്ടറി) എന്നിവർ പ്രഭാഷണം നടത്തും.
ഏപ്രിൽ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ ചെർക്കള ടൗണിൽ ലഹരി മോചന സുവിശേഷ റാലിയും ഉണ്ടായിരിക്കും. പാസ്റ്റർ സന്തോഷ് മാത്യു, പാസ്റ്റർ സജി എബ്രഹാം, ഇവാ. പി.ഡി തങ്കച്ചൻ, പാസ്റ്റർ ശ്വാംരാജ് കെ, അനിൽകുമാർ. എൻ, ഇവാ. കെ.സി ജോർജ്ജ്, പാസ്റ്റർ സിജോ മീനങ്ങാടി എന്നിവർ നേതൃത്വം നൽകും.