ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കണമെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യൻ
കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2020 നവംബര്‍ അഞ്ചിന് നിയമിച്ച ജെ.ബി. കോശി കമ്മീഷന് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ വ്യക്തത വരുത്തി 2021 ഫെബ്രുവരി ഒമ്പതിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. 2021 ജൂലൈ 30നുള്ളില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സമര്‍പ്പിക്കണമെന്ന് 2021 ഫെബ്രുവരി ഒമ്പതിന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു.
പക്ഷേ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് പഠന റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സമര്‍പ്പിക്കാത്തത് ഖേദകരമാണ്. ഇനിയും റിപ്പോര്‍ട്ട് വൈകരുതെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.




- Advertisement -