ആറാണി കൺവൻഷന് ഇന്ന് തുടക്കം
കോട്ടയം: ത്രിദിന ആറാണി കൺവൻഷന് ഇന്ന് 26 ഞായർ വൈകിട്ട് തുടക്കമാകും. മീനടം ആറാണിയിൽ നടക്കുന്ന സുവിശേഷ യോഗങ്ങളിൽ പാസ്റ്റർമാരായ അജി ആന്റണി, സജീവ് എബ്രഹാം, റെജി ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. പാസ്റ്റർ പോൾ ഐസക് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബെഥാനിയ വോയ്‌സ് ഗാനങ്ങൾ ആലപിക്കും.