പാസ്റ്റർ സന്തോഷിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

ഡൽഹി: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോണിലെ ഇന്ദിരാപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമിനെയും ഭാര്യ ജിജി സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പതിവുപോലെ ഇന്ന് ഫെബ്രുവരി 26 ന് ആരാധന നടന്നുകൊണ്ടിരുന്നപ്പോൾ ഒരു കൂട്ടം ആളുകൾ ശുശ്രൂഷകൾ തടസ്സപ്പെടുത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് പോലീസുകാരുൾപ്പെടെയുള്ള സംഘത്തോടൊപ്പം അവർ മടങ്ങിയെത്തി മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി അസമാധാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

News Middle Advt Banner

സംഘർഷങ്ങൾക്കു ശേഷം പാസ്റ്ററേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു.
പാസ്റ്ററും കുടുംബവും ഇപ്പോൾ ഇന്ദിരാപുരത്തുള്ള പോലീസ് സ്റ്റേഷനിലാണ്. രാത്രി വൈകിയും അവരെ പുറത്തു കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും FIR രജിസ്റ്റർ ചെയ്തു. നാളെ അവരെ ജാമ്യത്തിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ദൈവമക്കൾ.
ശാരോൻ സഭയുടെ ആദ്യകാല പ്രവർത്തകനും ദീർഘനാളുകൾ സഭാ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പാസ്റ്റർ വി.ജി. ജോണിന്റെ (വളഞ്ഞവട്ടം) കൊച്ചുമകനാണ് പാസ്റ്റർ സന്തോഷ് ഏബ്രഹാം.
ദൈവദാസന്റേയും കുടുംബത്തിന്റേയും വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുക

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading