32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി

ഉപ്പുതറ : 32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി. ബുധനാഴ്ച്ച വൈകിട്ട് 6 മണിക്ക് പാസ്റ്റർ ജോ കുര്യന്റെ അധ്യക്ഷതയിൽ ഐ.പി.സി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്ത യോഗങ്ങളിൽ പാസ്റ്റർ പി. സി ചെറിയാൻ(റാന്നി),പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അനിൽ കോടിത്തോട്ടം എന്നിവർ ദൈവവചനം സംസാരിച്ചു. സെന്റർ ക്വയർ ഗാനശ്രൂഷയ്ക്ക് നേതൃത്വം നൽകി.

സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് അലക്സാണ്ടാറിന്റെ അധ്യക്ഷതയിൽ ഇന്ന് നടന്ന സെന്റർ സഭകളുടെ സംയുക്ത ആരാധനയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി തിരുവത്താഴശുശ്രൂഷയും, ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സമാപന സന്ദേശവും നൽകി.

കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്സ്‌,വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും, ഈ യോഗത്തിൽ ജയാമോൾ രാജു(കേരളാ സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി) മുഖ്യ സന്ദേശം നൽകുകയും, ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ശുശ്രൂഷക സമ്മേളനവും, ഉച്ചക്കഴിഞ്ഞു 2 മണി മുതൽ സണ്ടേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനവും വാർഷിക യോഗത്തിൽ ജസ്റ്റിൻ നെടുവേലി മുഖ്യ സന്ദേശം നൽകി. ഇന്ന് രാവിലെ 8 മണിമുതൽ സ്നാന ശുശ്രൂഷയും നടന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading