ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ & അയർലൻഡ് നാഷണൽ കോൺഫറൻസ് മാർച്ച് 4, 5 തീയതികളിൽ

ഗ്ലോസ്റ്റർ (യു.കെ): 17 – മത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ & അയർലൻഡ് നാഷണൽ കോൺഫറൻസ് മാർച്ച് 4, 5
തീയതികളിൽ ചെൽട്ടൻഹാം ക്ളീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ – അയർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി ജേക്കബ് (ശാരോൻ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസൺ മേമന എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ഇവാ. ഹാരിസൺ മോസസ് യുവജങ്ങൾക്ക് വേണ്ടി ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

News Middle Advt Banner

പഴയ പ്രതാപം വീണ്ടെടുക്കുക എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം. മാർച്ച് 4ന് രാവിലെ 9 മണിക്ക് കോൺഫറൻസ് ആരംഭിക്കും, ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിങ്ങും, 5 മണി മുതൽ 8.30 വരെ വൈകിട്ടത്തെ യോഗവും നടത്തപ്പെടും. മാർച്ച് 5 ഞായറാഴ്ച പൊതു സഭായോഗത്തോടെ ഈ വർഷത്തെ കോൺഫറൻസിന് സമാപ്തിയാകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading