റ്റി.പി.എം കുമളി: സുവിശേഷ പ്രസംഗം നാളെയും മറ്റേനാളും
കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കുമളി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഫെബ്രുവരി 26, 27 തീയതികളിൽ ചെളിമട റ്റി പി എം ഹാളിൽ നടക്കും.
സുവിശേഷ പ്രസംഗവും ദൈവിക രോഗശാന്തി ശുശ്രൂഷയോടും അനുബന്ധിച്ച് വെള്ള, ശനി ദിവസങ്ങളിൽ കുമളിലും പരിസരപ്രദേശങ്ങളിലും പരസ്യ യോഗങ്ങളും ലഘുലേഖ ശുശ്രൂഷയും നടക്കും.
ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗം, രാവിലെ 9.30 ന് പൊതുയോഗം എന്നിവയും ഞായറാഴ്ച 3 മണിക്ക് കുമളി ടൗണിലൂടെ സുവിശേഷ റാലിയും തിങ്കളാഴ്ച 3 മണിക്ക് യുവജന മീറ്റിംഗും നടക്കും.
സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.