പി വൈ പി എ അടൂർ വെസ്റ്റ് സെന്റർ ഭക്ഷണപ്പൊതി വിതരണവും ആശുപത്രി സന്ദർശനവും

അടൂർ: പെന്തക്കോസ്ത് യുവജന സംഘടന അടൂർ വെസ്റ്റ് സെന്ററിന്റെ “കനിവ്” ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി മൂന്നാംഘട്ട ഭക്ഷണപ്പൊതി വിതരണം ചെയ്തു. ഫെബ്രുവരി 18 ശനിയാഴ്ച, ഡിസ്ട്രിക്ട് പി വൈ പി എയും, ഐ പി സി ഹെബ്രോൻ പനന്തോപ്പ് പി വൈ പി എയും സംയുക്തമായി അടൂർ ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഉച്ചഭക്ഷണം നൽകിയത്.

പനന്തോപ്പ് ഹെബ്രോൺ പിവൈപിഎ സഭാംഗങ്ങളിൽ നിന്നും സമാഹരിച്ച 200 ലേറെ ഭക്ഷണപ്പൊതികളാണ് കൈമാറിയത്. കൂടാതെ ആശുപത്രി വാർഡുകൾ സന്ദർശിക്കുന്നതിനും രോഗികൾക്കായി പ്രാർത്ഥിക്കുന്നതിനും അവസരം ഉണ്ടായിരുന്നു.
സെന്റർ പിവൈപിഎ ഭാരവാഹികളായ ഇവാ. ജിബിൻ ഫിലിപ്പ് (പ്രസിഡന്റ്‌), ലിജോ സാമുവൽ (സെക്രട്ടറി), ഫിന്നി കടമ്പനാട് (ട്രഷറർ), ഇവാ. ഷൈൻ പി കെ, ബിജു പനംന്തോപ്പ്, റെജി സെബാസ്റ്റ്യൻ, വിൽ‌സൺ ഇടയ്ക്കാട് എന്നിവരും സൺഡേസ്കൂൾ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എ എൽ ബിനു, പാസ്റ്റർ രാജു തെങ്ങുംപള്ളിയിൽ, ഐപിസി ഹെബ്രോൺ പനന്തോപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ പി ജെ മാത്യുകുട്ടി, ഐ പി സി ഹെബ്രോൺ പനന്തോപ്പ് സഭാംഗങ്ങളും വിശ്വാസികളുമടക്കം നിരവധിപേർ ജീവകാരുണ്യ പ്രവർത്തിയിൽ പങ്കാളികളായി.

2 ഘട്ടങ്ങളിലായി ഗവൺമെന്റ് ആശുപത്രികൾ കേന്ദ്രീകരിച്ച് ഇതിനുമുമ്പും പൊതിചോറും, ആശുപത്രി ഉപകരണങ്ങൾ, വീൽചെയറുകൾ എന്നിവയും കനിവ് പദ്ധതിയുടെ ഭാഗമായി കൈമാറിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply