ക്രൈസ്‌തവർക്കെതിരായ അക്രമങ്ങൾ: ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

News Desk KE Delhi

ന്യൂഡൽഹി: ക്രൈസ്തവര്‍ക്ക് എതിരെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ഡൽഹി ജന്തർമന്തറിൽ വിവിധ ക്രിസ്‌ത്യൻ സഭകളടക്കം 79 സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. കത്തോലിക്കാ എപ്പിസ്കോപ്പൽ സഭകൾ മുതൽ ഇവാഞ്ചലിക്കൽ, പെന്തെക്കോസ്ത് സ്വതന്ത്രസഭകൾ വരെയുള്ളവർ പങ്കെടുത്തു.

മതനേതാക്കൾ, ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, പാസ്റ്റർമാർ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരും പ്രസ്തുത സമ്മേളനത്തിന്റെ ഭാഗം ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അപൂർവമായാമാണ്‌ യോജിച്ച ക്രൈസ്‌തവ പ്രക്ഷോഭം രാജ്യത്ത്‌ അരങ്ങേറിയിട്ടുള്ളത്‌. യുപി, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ജാർഖണ്ഡ്‌ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവവേട്ട എല്ലാ സീമകളും ലംഘിച്ചെന്നും 2022ൽ 21 സംസ്ഥാനത്തായി 597 അക്രമങ്ങളുണ്ടായെന്നും ഭാരവാഹികൾ പറഞ്ഞു. ക്രൈസ്തവർക്ക് എതിരായ അക്രമങ്ങളിൽ ഇരയായവർ അവരുടെ അനുഭവങ്ങൾ പങ്കിട്ടു. ഇപ്പോൾ ജയിലിൽ ഉള്ള ക്രൈസ്തവ പ്രവർത്തകർക്കായി പ്രത്യേകം പ്രാർത്ഥനയും സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. മാധ്യമ പ്രവർത്തകൻ ജോൺ ദയാൽ, സിസ്റ്റർ ലക്ഷ്‌മി സിങ്‌, ഫോറം അഖിലേന്ത്യ പ്രസിഡന്റ്‌ മൈക്കിൾ വില്യംസ്‌ എന്നിവർ ഈ സമ്മേളനത്തിന് നേതൃത്വം നല്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply