ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയൻ കൺവൻഷൻ ആരംഭിച്ചു
എറണാകുളം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയൻ കൺവൻഷൻ ഇന്ന് കീഴില്ലം എബനെസ്സർ ഇവാഞ്ചലിക്കൽ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ ബിജു ജോസഫ് സന്ദേശം നൽകി. വരും ദിവസങ്ങളിൽ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. ശാരോൻ സിംഗേഴ്സ് പെരുമ്പാവൂർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ ശനിയാഴ്ച സമാപിക്കും.