ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 മുതൽ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 10 തിങ്കൾ മുതൽ 12 ബുധൻ വരെ മാവേലിക്കര ഐ.ഇ.എം.ക്യാംപ് സെന്ററിൽ വച്ചു നടക്കും. സഭാ അന്തർദേശീയ പ്രസിഡന്റ് റവ.ജോൺ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ.തോമസ്, റവ.സാമുവൽ പി.രാജൻ, റവ.സുനിൽ സഖറിയ, അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ.പീറ്റർ ജോയി, സുവി.കെ.സി.ജോബി, സുനിൽ ഡി. കുരുവിള, പാസ്റ്റർ ജിനോയി കുര്യാക്കോസ്, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സജു മാവേലിക്കര തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും. ‘യേശുവിൻ കൂടെ’ എന്നതാണ് ക്യാംപ് തീം. ജൂനിയേഴ്സിൻ്റെ സെഷനുകൾക്ക് എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകും. ഇവാ. ബിബിൻ ഭക്തവത്സലൻ, ഇവാ. യബ്ബേസ് ജോയി, ഇവാ.സ്റ്റാൻലി മാത്യു എന്നിവർ ഗാനശുശ്രൂഷ നയിക്കും.
കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രത്യേക ക്ലാസുകൾ, അധ്യാപകർക്കായി നൂതന പരിശീലന ശില്പശാലകൾ തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ
ക്യാംപിൽ ക്രമീകരിച്ചിട്ടുണ്ട്. സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി, ജനറൽ സെക്രട്ടറി റോഷി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.