റ്റി.പി.എം തൂത്തുക്കുടി സെന്റർ കൺവൻഷൻ ഇന്ന് മുതൽ
തൂത്തുക്കുടി / (തമിഴ്നാട്): ദി പെന്തെക്കൊസ്ത് മിഷൻ തൂത്തുക്കുടി സെന്റർ കൺവൻഷൻ ഇന്ന് ഫെബ്രുവരി 2 മുതൽ 5 ഞായർ വരെ തൂത്തുക്കുടി വെജിറ്റബിൾസ് മാർക്കറ്റ് കമ്പനി ഗ്രൗണ്ടിൽ (വി ഒ സി കോളേജ് പെട്രോൾ പമ്പിന് എതിർവശം) നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ. ഞായറാഴ്ച രാവിലെ 9 ന് തൂത്തുക്കുടി സെന്ററിലെ 23 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
News: Jerin Ottathengil