ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശ്രീകാര്യം: ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും
തിരുവനന്തപുരം: ശ്രീകാര്യം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കും. ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് 6.30നും ആണ് യോഗങ്ങൾ.
പാസ്റ്റർമാരായ വി ജെ തോമസ്, റോയ് ചെറിയാൻ, ബിജു മുളവന, വർഗീസ് ജോഷ്വാ, സാം റ്റി മുഖത്തല എന്നിവർ പ്രസംഗിക്കും.