ഐ.പി.സി എൻ.ആർ പി.വൈ.പി.എയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആരംഭം

ന്യൂഡൽഹി: ഐ.പി.സി.എൻ.ആർ പി.വൈ.പി.എ യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ആരംഭ ഭാഗമായി അതിശൈത്യത്തിൽ അശരണർക്ക് കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു. ഡൽഹിയിലെ അതിശൈത്യത്തെ അതിജീവിക്കാൻ പ്രയാസപ്പെടുന്ന, പാതയോരങ്ങളിൽ കഴിയുന്ന നിർദ്ധനരായ ആളുകൾക്കാണ് പുതപ്പുകൾ വിതരണം ചെയ്തത്. അത്യാവശ്യമായുള്ള ആളുകളെ കണ്ടെത്തി അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുവാൻ പി.വൈ.പി.എ ഭാരവാഹികൾ ശ്രദ്ധാലുക്കൾ ആയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പല പുതിയ പദ്ധതികളും ഐ.പി.സി.എൻ.ആർ പി.വൈ.പി.എ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രസിഡന്റ് പാസ്റ്റർ. ജോയൽ ജോൺ, സെക്രട്ടറി ബ്രദർ റെജി വർഗ്ഗീസ്, ട്രഷറർ ബ്രദർ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, പാസ്റ്റർ ജിജോ, പാസ്റ്റർ, സാജൻ, പാസ്റ്റർ സജോയ് ബ്രദർ ബ്ലെസ്സൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിശാലമായ കമ്മറ്റി ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

ഈ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തങ്ങൾ നൽകിയ ഏവർക്കും ഐപിസിഎൻആർ പി.വൈ.പി.എ നന്ദി അറിയിച്ചു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply