Enrichment Bible quiz -14 ന് അനുഗ്രഹീത പരിസമാപ്തി
കോട്ടയം: ബൈബിൾ വായനയെ പോത്സാഹിപ്പിക്കുന്നതിനായ് എല്ലാ വർഷവും നടത്തിവരുന്ന എന്റൈച്മെന്റ് ബൈബിൾ ക്വിസിന്റെ പതിന്നാലാമതു മത്സരം കോട്ടയം മൂലേടം ഐ പി സി സഭയിൽ വെച്ച് നടന്നു. 121 പേരോളം രജിസ്റ്റർ ചെയ്ത മത്സരത്തിൽ പ്രാഥമിക മത്സരത്തിൽ നിന്നും വിജയികളായ 35 പേരിൽ നിന്നും ക്വാർട്ടർ ഫൈനൽ മത്സരത്തിലൂടെ 10 പേരെ സെമി ഫൈനലിലേക്കും അതിൽ നിന്നും 5 പേരെ ഫൈനൽ മത്സരത്തിലേക്കും തിരഞ്ഞെടുത്തു .
ആറു വ്യത്യസ്ത റൗണ്ടുകളിൽ വാശിയേറിയതും ജിജ്ഞാസ നിറഞ്ഞതുമായ ചോദ്യങ്ങളിൽ കൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. Udaya S (Kollam), John K Paul (Nilambur), Susan Abraham (Kottayam) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . അവർക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും ഗ്രാൻഡ് ഫിനാലെയിൽ വെച്ച് സമ്മാനിച്ചു, നാലും അഞ്ചും സ്ഥാനക്കാർക്കു പ്രേത്യേക പുരസ്കാരങ്ങളും സെമിഫൈനൽ വിജയികൾക്ക് മോമെന്റോകളും നൽകി. സദസ്സിന് വേണ്ടിയുള്ള ചോദ്യങ്ങളിൽ ശരിയുത്തരം നല്കിയവർക്കും പോത്സാഹന സമ്മാനങ്ങൾ ഉണ്ടായിരുന്നു. ഡിസംബർ ഉച്ചക്ക് 2.30 ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം 7 മണിയോടുകൂടി അവസാനിച്ചു. പാസ്റ്റർ പി ബി ബ്ലെസ്സൺ ഈ മത്സരത്തിന്റെ ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു