‘വിശുദ്ധന്റെ സന്തതികൾ’ നോവലിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി

തിരുവല്ല: യുവകഥാകൃത്ത് ആഷേർ മാത്യുവിൻ്റെ ‘വിശുദ്ധൻ്റെ സന്തതികൾ’ എന്ന നോവലിൻ്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. തിരുവല്ല തോംസൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പാസ്റ്റർ ജെയിംസ് എബ്രഹാം(ഡാളസ്സ്), ഡോക്ടർ പീറ്റർ ജോയിക്ക് (ക്രൈസ്തവ എഴുത്തുപുര ശ്രദ്ധ എക്സിക്യൂട്ടീവ് ഡയറക്ടർ) നൽകി രണ്ടാം പതിപ്പിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ക്രൈസ്തവ എഴുത്തുപുര കേരള പ്രസിഡൻറ് ഡോക്ടർ ബെൻസി ജി ബാബു,ഡിനു മോനച്ചൻ, പാസ്റ്റർ കെ. ജി ജോസഫ്കുട്ടി, പാസ്റ്റർ കെ.ഇ.മാത്യു, പാസ്റ്റർ സന്തോഷ് അലെക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻ പുറത്തിറക്കിയ നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് തന്നെ ഒന്നാം പതിപ്പ് വിറ്റുതീർന്നിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply