പ്രീ മട്രിക് സ്കോളർഷിപ് പുനഃസ്ഥാപിക്കണമെന്ന് എം പിമാർ ലോക്സഭയിൽ
ന്യൂഡൽഹി: ഒന്നു മുതൽ എട്ടു വരെ ക്ലാസുകാർക്കു നൽകിയിരുന്ന പ്രീ മട്രിക് സ്കോളർഷിപ് പുനഃസ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഉപകാരപ്രദമായ സ്കോളർഷിപ് പദ്ധതി 2008 ൽ യുപിഎ സർക്കാരാണ് കൊണ്ടുവന്നത്. ഒരു കാരണവുമില്ലാതെ അതു നിർത്തിയത് ജനദ്രേഹകരമായ നടപടിയാണെന്നും തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ഗവേഷക വിദ്യാർഥികൾക്ക് നൽകിവരുന്ന മൗലാനാ ആസാദ് നാഷനൽ ഫെലോ
ഷിപ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ടി.എൻ.പ്രതാപൻ എം പി ആവശ്യപ്പെട്ടു.