ചെറുവക്കൽ ശാലേം പി.വൈ.പി.എ, ഇവാഞ്ചലിസം ബോർഡ് സുവിശേഷ സദസ് നടന്നു
ചെറുവക്കൽ : ‘ചെറുവക്കൽ ശാലേം പി.വൈ.പി.എ, ഇവാഞ്ചലിസം ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സുവിശേഷ സദസ് സംഘടിപ്പിച്ചു. ഇളമ്മാട് പുളിയറക്കുന്നിൽ നടന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ അജി ഐസക്ക് ദൈവവചനം ശുശ്രൂഷിച്ചു. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശാലേം പി.വൈ.പി.എ ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ദേശത്തിന്റെ വിടുതലിനും ആത്മീക അനുഗ്രഹത്തിനും നിതാനമായ സുവിശേഷ യോഗത്തിൽ ജാതിമത ഭേദമെന്യേ നിരവധി ആളുകൾ പങ്കെടുത്തു. ഇവാഞ്ചലിസം ബോർഡ് ഡയറക്ടർ നോബിൾ തങ്കച്ചൻ, പി.വൈ.പി.എ സെക്രട്ടറി രാജേഷ് മാമച്ചൻ, പി.വൈ.പി.എ ഭരണസമിതി എന്നിവർ നേതൃത്വം നൽകി.




- Advertisement -