‘വാട്സാപ് കമ്യൂണിറ്റീസ്’ ഇന്ത്യയിലും

ന്യൂഡൽഹി: ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകൾ ഒരുമിപ്പിച്ച് 5,000 പേർക്കു വരെ ഒരേസമയം അറിയിപ്പു നൽകാൻ കഴിയുന്ന ‘വാട്സാപ് കമ്യൂണിറ്റീസ്’ ഇന്ത്യയിൽ ലഭ്യമായി.

വാട്‌സാപ്പില്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങാനും, മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും, ആശയവിനിമയം കൂടുതല്‍ വിപുലമാക്കാനും ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്‌ആപ്പ് (WhatsApp) അടുത്തിടെ കമ്മ്യൂണിറ്റി എന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരുന്നു.

സാധാരണ വാട്സ്‌ആപ്പില്‍ നമ്മള്‍ ഉപയോഗിച്ച്‌ വന്നിരുന്ന ഗ്രൂപ്പുകളില്‍ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാം.

എന്താണ് WhatsApp കമ്മ്യൂണിറ്റികള്‍?

പേര് സൂചിപ്പിക്കുന്നത് പോലെ, വ്യത്യസ്ത വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നുള്ള ആളുകളെ ഒരു പ്രധാന പാരന്റ് ഗ്രൂപ്പിലൂടെ ബന്ധിപ്പിക്കുന്നതാണ് വാട്സ്‌ആപ്പ് കമ്മ്യൂണിറ്റികള്‍ (WhatsApp Communities). ഒന്നിലധികം ഗ്രൂപ്പുകളെ ഒരുമിച്ച്‌ കൊണ്ടുവരുന്നതിനുള്ള സൗകര്യമാണ് WhatsApp കമ്മ്യൂണിറ്റികളിലൂടെ (WhatsApp Communities) ഒരുക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു സ്കൂളിലെ ഓരോ ക്ലാസുകള്‍ക്കും ഒരു വാട്സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന് കരുതുക. ഇപ്പോള്‍, പ്രിന്‍സിപ്പലിനോ സീനിയര്‍ കോര്‍ഡിനേറ്റര്‍ക്കോ എല്ലാ ഗ്രൂപ്പുകളിലേക്കും പ്രസക്തമായ ഒരു സന്ദേശം പങ്കുവക്കണമെങ്കില്‍, അവര്‍ അത് എല്ലാ ഗ്രൂപ്പുകളിലേക്കും വെവ്വേറെയായി അയയ്‌ക്കേണ്ടി വരും. ഇവിടെയാണ് വാട്സ്‌ആപ്പ് കമ്മ്യൂണിറ്റി എന്ന പുതിയ ഫീച്ചര്‍ പ്രസക്തമാകുന്നത്. ഒന്നിലധികം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ബിസിനസ്സുകള്‍ക്കും ഇത് വളരെ പ്രയോജനകരമാണ്.

ഒരാള്‍ക്ക് WhatsApp കമ്മ്യൂണിറ്റി ഗ്രൂപ്പ് (പാരന്റ് ഗ്രൂപ്പ്) രൂപീകരിച്ച്‌, എല്ലാ സബ് ഗ്രൂപ്പുകളെയും അതിലേക്ക് ഉള്‍പ്പെടുത്താം. ഈ ഗ്രൂപ്പിലേക്ക് നിങ്ങള്‍ക്ക് സന്ദേശമോ അറിയിപ്പോ പങ്കുവക്കാന്‍ കഴിയും. എന്നാല്‍ അഡ്മിനൊഴികെ മറ്റ് അംഗങ്ങള്‍ക്ക് ഈ ഗ്രൂപ്പിലേക്ക് മെസേജ് അയക്കേണ്ട ആവശ്യമില്ലെങ്കില്‍ അതിനും സൗകര്യമുണ്ട്. മറ്റ് ഗ്രൂപ്പുകളെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലേക്ക് ആര്‍ക്ക് വേണമെങ്കിലും ക്ഷണിക്കാം. എന്നാല്‍, ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രമാണ് അവര്‍ക്ക് കമ്മ്യൂണിറ്റികളില്‍ അംഗമാകാനാകൂ.

അതുപോലെ, സബ് ഗ്രൂപ്പുകളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെങ്കില്‍ അത് അവര്‍ക്ക് അതാത് ഗ്രൂപ്പുകളില്‍ കൈമാറാം. ഈ സന്ദേശങ്ങള്‍ പാരന്റ് ഗ്രൂപ്പില്‍ പ്രതിഫലിക്കില്ല.

കമ്മ്യൂണിറ്റി ഗ്രൂപ്പുകളില്‍ എത്ര പേര്‍ക്ക് അംഗമാകാം?

നിലവില്‍ 512 അംഗങ്ങള്‍ക്ക് വാട്സ്‌ആപ്പിന്റെ ഒരു സാധാരണ ഗ്രൂപ്പില്‍ ചേരാനാകും. എങ്കിലും, ഉടന്‍ തന്നെ ഇത് 1,024ലേക്ക് വര്‍ധിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്ത. അതേ സമയം, WhatsApp കമ്മ്യൂണിറ്റിയിലേക്ക് വരികയാണെങ്കില്‍ ഒരു പാരന്റ് ഗ്രൂപ്പിന് 21 ഗ്രൂപ്പുകള്‍ വരെ നിയന്ത്രിക്കാനാകും. അതായത് 21,504 ഉപയോക്താക്കളെ വരെ ഒരു വാട്സസ്‌ആപ്പ് കമ്മ്യൂണിറ്റിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നിരുന്നാലും, നിലവില്‍ ഒരു ഗ്രൂപ്പിലേക്ക് 5,000 അംഗങ്ങളെ മാത്രമേ വാട്ട്‌സ്‌ആപ്പ് അനുവദിക്കുന്നുള്ളൂ.

WhatsApp കമ്മ്യൂണിറ്റികള്‍ ലഭിക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത്…

Androidല്‍ വാട്സ്‌ആപ്പില്‍, കമ്മ്യൂണിറ്റികള്‍ സ്ക്രീനിന് മുകളിലുള്ള ബാറിലും, iOSല്‍ സ്ക്രീനിന്റെ താഴെയുമാണ് ദൃശ്യമാകുന്നത്. ഒരു കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ അഡ്മിന് ആ ഗ്രൂപ്പിന്റെ മേല്‍ മാത്രമല്ല, അതില്‍ അംഗമാകുന്ന ഗ്രൂപ്പുകളുടെ മേലും നിയന്ത്രണമുണ്ട്. അഡ്‌മിനുകള്‍ക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പുകളില്‍ പങ്കാളി/ സബ് ഗ്രൂപ്പ് സൃഷ്ടിക്കാനും, അല്ലെങ്കില്‍ അംഗമായ ഗ്രൂപ്പിനെ നീക്കം ചെയ്യാനും കഴിയും. ഗ്രൂപ്പുകളുടെ പേരും, ഡിസ്ക്രിപ്ഷനും, ഗ്രൂപ്പ് ഐക്കണും എഡിറ്റ് ചെയ്യാനും അഡ്‌മിനുകള്‍ക്ക് സാധിക്കും.

അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല. അതുപോലെ, വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലുള്ള പോലെ എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇതിലും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading