പ്രായമുള്ള സഭാംഗങ്ങളെ ആദരിച്ചു
തിരുവനന്തപുരം : ഐ.പി.സി. തിരുവനന്തപുരം താബോർ സഭയുടെ ആഭിമുഖ്യത്തിൽ 80 വയസ് കഴിഞ്ഞ 22 താബോർ സഭാംഗങ്ങളെ ആദരിച്ചു. സഭാ പ്രസിഡന്റ് പാസ്റ്റർ വി.പി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ആദരവ് യോഗത്തിൽ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് മുഖ്യ അതിഥിയായിരുന്നു.ജീവകാരുണ്യ പ്രവർത്തനത്തിലും തിരുവനന്തപുരം മേഖലയിൽ താബോർ സഭ മുൻപന്തിയിലാണ്. 22 പ്രായാധിക്യമുള്ളവരെ കൂടാതെ സഭാംഗമായ ദൂരദർശൻ ഡയറക്ടർ ജനറൽ രാജു വർഗീസ്, താബോർ സഭയിൽ നിന്നും ഐ.പി സി സ്റ്റേറ്റ് കൗൺസിൽ അംഗമായി മേഖലയിൽ നിന്നും വിജയിച്ച കൗൺസിൽ മെബറും , സ്റ്റേറ്റ് തീരദേശ മിഷൻ സെക്രട്ടറിയായി നിയമിതനായ ബിനു വി ജോർജ്ജ് എന്നിവരേയും ആദരിച്ചു. പ്രസ്തുത യോഗത്തിൽ വച്ച് ഡോക്ടർ സാബു ജോൺ രചിച്ച കൊരിന്ത്യാ ലേഖന വ്യാഖ്യാന ഗ്രന്ഥം പാസ്റ്റർ കെ.സി തോമസ്, ഡോക്ടർ സാജു ജോസഫിന് നൽകി കൊണ്ട് പ്രകാശന കർമ്മം നടന്നു. പാസ്റ്റർ വി.പി. ഫിലിപ്പ്, പി.ജി മത്തായി സാർ, പാസ്റ്റർ കെ. എസ് ചാക്കോ, ഫിലിപ്പോസ് ജോർജ്ജ്, എബ്രഹാം ശാമുവേൽ , ഡോ.സാബു ജോൺ, രാജു വർഗീസ് . ജി. യോഹന്നാൻ , ജി.റ്റി ശാമുവേൽ , ലിസി ജോയ്, ബിനു യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.


- Advertisement -