മഹാനഗരത്തിലെ ക്യാൻസർ രോഗികൾക്കിടയിൽ ആഹാരവുമായി കെ ഇ മഹാരാഷ്ട്രയുടെ ‘ഫീഡ് ദ ഹംഗറി’
മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുകതമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി ‘ഫീഡ് ദ ഹംഗറി’ പ്രവർത്തനം ഇന്നും നടത്തി. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ധാരാളം ക്യാൻസർ രോഗികൾ ചികിത്സ തേടുന്ന ഹോസ്പിറ്റലാണ് മുംബൈയിലെ ടാറ്റാ ഹോസ്പിറ്റൽ. വരും ദിവസംങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം ചെയ്യുന്നതാണ്. പാസ്റ്റർ റെജി തോമസ്, പാസ്റ്റർ ഡെന്നി ഫിലിപ്പ് പാസ്റ്റർ ഷിബു മാത്യു,ജെയിംസ് ഫിലിപ്പ്, അനു ചെറിയാൻ, ഷോബി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ‘ഫീഡ് ദ ഹംഗറി’ എന്ന ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.


- Advertisement -

Comments are closed.