റ്റി പി എം ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോബർ 6 മുതൽ

KE News Desk I Delhi, India

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡൽഹി – എൻ സി ആറിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ഡൽഹി സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 6 വ്യാഴാഴ്ച മുതൽ 9 ഞായറാഴ്ച വരെ നജഫ്ഗ്രഹ് – രോഹ്ഠക് റോഡിലെ ജാഫർപൂര് അലിയാസ് ഹിരണ് കുഡ്നായിൽ നടക്കും. (ന്യൂഡൽഹി മിലിറ്ററി ക്യാമ്പ് ഗേറ്റിന് എതിർവശം)
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഡൽഹി സെന്ററിലെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.