സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശ യാത്ര കൊല്ലത്ത് നടന്നു
കൊല്ലം: എക്സൽ സോഷ്യൽ അവർനെസ്സ് മീഡിയയുടെയും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ പുത്രിക സംഘടനയായ വൈ.പി.സി.എയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിന വിമോചന സുവിശേഷ സന്ദേശ യാത്ര രാവിലെ 8:30ന് മുളവനയിൽ നിന്ന് ആരംഭിച്ച്, കുണ്ടറ, കുരിയപള്ളി, കണ്ണനെല്ലൂർ, കൊട്ടിയം, പരവൂർ, മയനാട്, ഇരവിപുരം വഴി വൈകുന്നേരം കൊല്ലം ബീച്ചിൽ എത്തിച്ചേർന്നു. കൊല്ലം പട്ടണത്തിൽ ജനങ്ങളിൽ നിന്ന് വൻ സ്വീകാര്യത സുവിശേഷയാത്രയ്ക്ക് ഉണ്ടായി. നിരവധി യുവജന പ്രവർത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെർ പാസ്റ്റർ ലിജോ ജോസഫ് ഉത്ഘാടനം ചെയ്ത യാത്ര, എക്സൽ മീഡിയ അംഗങ്ങളായ ജോബി കെ സി, കിരൺ കുമാർ, ജോഷി ബാബു, സാം ഭാസ്കർ, സ്റ്റെഫിൻ പി രാജേഷ് (കോർഡിനേറ്റർ) എന്നിവർ ബോധവൽക്കരണ സ്കിറ്റ്, മാജിക് ഷോ, കൊറിയോഗ്രാഫി സംഘടിപ്പിച്ചു.




- Advertisement -