കൊച്ചിയിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടന്നു
കൊച്ചി: സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു എരമല്ലൂർ ദൈവസഭയും എക്സൽ സോഷ്യൽ അവേർനെസ് മീഡിയയുമായി ചേർന്നൊരുക്കിയ ലഹരി വിരുദ്ധ സന്ദേശ റാലി കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ നടന്നു. പാസ്റ്റർ ജോൺസൻ ഇടയാറന്മുള, ബ്ലസൻ പി ജോൺ എന്നിവർ നേതൃത്വം നല്കിയ പരിപ്പാടിയിൽ, ബ്ലസൻ തോമസ്. ജസ്റ്റിൻ ജോസ്, ഡെന്നി ജോൺ, സാംസൻ അലക്സ്, ഡാനി, തെരുവ് നാടകം, മാജിക്, ഗാനങ്ങൾ, എന്നിവ അവതരിപ്പിച്ചു. പാസ്റ്റർ സുമേഷ് പി ലാസർ പ്രസംഗിച്ചു.