ഐസിപിഎഫ് പത്തനംതിട്ട: വാർഷിക ക്യാമ്പ് സെപ്റ്റംബർ 7 ന്
പത്തനംതിട്ട: ഐസിപിഎഫ് പത്തനംതിട്ട വാർഷിക ക്യാമ്പ് സെപ്റ്റംബർ 7 ബുധനാഴ്ച രാവിലെ ഒമ്പതു മണി മുതൽ 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി വരെ നടക്കുന്നു. കുമ്പനാട് മുട്ടുമണ്ണിലുള്ള ഐസിപിഎഫ് ക്യാമ്പ് സെന്ററിലാണ് ക്യാമ്പ്.
ബ്രദർ. റ്റോംസ് ഡാനിയേൽ, തിരുവല്ല, ബ്രദർ ബ്ലസൻ രാജു, അഹമ്മദാബാദ്, ബ്രദർ.ഉമ്മൻ പി. ക്ലെമൻസൻ, മിഷൻ സെക്രട്ടറി, ഐസിപിഎഫ് കേരള, പ്രൊഫ. മാത്യു പി. തോമസ്, ഐസിപിഎഫ്, ഡോ.ജോൺ അലക്സ്, ഇന്ത്യാ ബൈബിൾ കോളേജ് അധ്യാപകൻ തുടങ്ങിയവർ സെഷനുകൾ നയിക്കുന്നു. പത്തു വയസ്സു മുതൽ ഇരുപത്തിയഞ്ച് വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 31നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.