ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പത്തനംതിട്ട സോൺ: ശുശ്രൂഷക സമ്മേളനം നടന്നു

പത്തനംതിട്ട: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം പത്തനംതിട്ട ടൗൺ സഭയിൽ വെച്ച് നടന്നു. പത്തനംതിട്ട സോണിൽ ഉൾപ്പെടുന്ന പത്തനംതിട്ട, പത്തനംതിട്ട ഈസ്റ്റ്‌, ചിറ്റാർ, റാന്നി ഈസ്റ്റ്‌, റാന്നി വെസ്റ്റ്, പയ്യാനാമൺ, കോന്നി, കോഴഞ്ചേരി, വെച്ചൂച്ചിറ എന്നീ സെന്ററുകളിലെ കർത്തൃശുശ്രൂഷകന്മാർ ഈ മീറ്റിങ്ങിൽ പങ്കെടുത്തു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ സി സി തോമസ് മുഖ്യ സന്ദേശം അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി ബിലീവേഴ്‌സ് ബോർഡ്‌ സെക്രട്ടറി ബ്രദർ ജോസഫ് മാറ്റത്തുകാല എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് കൌൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സംകുട്ടി മാത്യു സ്വാഗത പ്രസംഗം നടത്തി. കൌൺസിൽ അംഗങ്ങളായ പാസ്റ്റർമാരായ വൈ ജോസ്, ലൈജു നൈനാൻ, ഷൈജു തോമസ് ഞാറയ്‌ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply