ഐ സി പി എഫ് കൊല്ലം ജില്ലാ ആയുർ ചെറുവക്കൽ ഏരിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊല്ലം: ഐ സി പി എഫ് കൊല്ലം ജില്ല ആയുർ ചെറുവക്കൽ സ്റ്റുഡൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ മുപ്പതിൽപരം വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.
ചെറുവക്കൽ ഏരിയ ചാരിറ്റി കോഡിനേറ്റർ റ്റിം ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ അമ്പലംകുന്ന് വാർഡ് മെമ്പർ ശ്രീമതി ജയശ്രീ മുഖ്യ സന്ദേശം നൽകുകയും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഭക്ഷണ പൊതി, ഭക്ഷ്യ കിറ്റ് വിതരണം, സൗജന്യ ഓൺലൈൻ ട്യൂഷൻ ഉൾപ്പെടെയുള്ള, പദ്ധതികളുമായി ഐ സി പി എഫ് കൊല്ലം ജില്ല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി മുന്നിലുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply