സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു
കടമ്പനാട്: നാലാംമൈൽ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ വാർഷികത്തോട് അനുബന്ധിച്ച് നാൽപത് സ്കൂൾ കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.
പാസ്റ്റർ തോമസ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാസ്റ്റർ ജി.തോമസ് ഉത്ഘാടനം ചെയ്യുകയും പാസ്റ്റർ റെജി ജോർജ് , ബ്രദർ ബാബു തോമസ് , ബ്രദർ ബിജു വർഗീസ് , സിസ്റ്റർ ബേബി, സിസ്റ്റർ അജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു., സിസ്റ്റർ മേഴ്സി കുരുവിള കൃതജ്ഞത രേഖപെടുത്തി. സണ്ടസ്ക്കൂൾ കമ്മറ്റി പ്രോഗ്രാമിന് നേതൃത്വം നൽകി.