അടൂർ : ഐ.പി. സി അടൂർ വെസ്റ്റ് സെന്റെറിലെ ഐ.പി സി. ഗിൽഗാൽ മണ്ണാറോഡ് സഭക്കുവേണ്ടി സെന്റർ കമ്മറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച സഭാ ഹോളിന്റെയും പാഴ്സനേജിന്റെയും സമർപ്പണ ശുശ്രൂഷയും സെന്റെർ മാസയോഗവും ഇന്ന് (2022 മെയ് 28 ശനി) നടന്നു.
സഭാ ഹോളിന്റെയും പാഴ്സനേജിന്റെയും സമർപ്പണ ശുശ്രൂഷ സെന്റെർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് നിർവഹിച്ചു.
സെന്റർ വൈസ് പ്രസിഡന്റ് മാത്യുകുട്ടി മാമൻ അധ്യക്ഷനായിരുന്നു. പാസ്റ്റർ ഷാജൻ എബ്രഹാം
പാസ്റ്റർ ജോസ് വർഗിസ്, പാസ്റ്റർ ജോജുമോൻ പാസ്റ്റർ ജോർജ് തോമസ്, സിസ്റ്റർ പെണ്ണാമ്മ എന്നിവർ ആശംസകൾ അറിയിച്ചു. സെന്റർ ട്രഷറാർ ജോസ് പുതുമല സ്വാഗതവും സെന്റർ ജോയിന്റ് സെക്രട്ടറി ജോർജ് തങ്കച്ചൻ നന്ദിയും പറഞ്ഞു.സെന്റർ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ ജോൺസൻ ബെന്നി കുടുംബമായി ഇവിടെ ശുശ്രൂഷ ചെയ്തു വരുന്നു.