കര്‍മ്മേല്‍ ബെെബിള്‍ കോളേജ് 7 -ാമതു ഗ്രാജുവേഷന്‍ നടന്നു
പുനലൂര്‍ : ഇളബല്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കര്‍മ്മേല്‍ ബെെബിള്‍ കോളേജിന്‍റെ 7 -ാമതു ഗ്രാജുവേഷന്‍ പുനലൂര്‍ വെെ . എം . സി . എ . ഹാളില്‍ വച്ച് നടന്നു. M – Div, B – Th, G – Th, D – Th എന്നീ കോഴ്സുകള്‍ പൂര്‍ത്തീകരിച്ച പത്ത് പേര്‍ ഗ്രാജുവേഷന്‍ ചെയ്തു. കര്‍മ്മേല്‍ ബെെബിള്‍ കോളേജ് രജിസ്ട്രാര്‍ റവ. ജോണ്‍ വിക്ലിഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ സാമുവേല്‍ റ്റി സ്വാഗതം ആശംസിച്ചു. പ്രകാശ വാഹകര്‍ എന്ന തീമിനെ അടിസ്ഥാനമാക്കി ഡോ. ബിനു ആലുംമൂട്ടില്‍ മുഖ്യ സന്ദേശം നല്കി. വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് സാം സ്കറിയാ, ബാബു പോള്‍ എന്നിവര്‍ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ റവ. ജോസ് ചാക്കോ സര്‍ട്ടിഫിക്കേറ്റ് നല്‍കി. അക്കാഡമിക്ക് ഡീന്‍
ഡോ. സാം പ്ലാമൂട്ടില്‍ , ഡോ. എം. എം. തോമസ്, ഡോ. സാബു. എസ്സ്. ഫിലിപ്പ്, റവ. കുഞ്ഞുമോന്‍ ഡാനിയേല്‍, റവ. ഷിബു കുരുവിള, റവ. ഷാജി കുമാര്‍ എന്നിവര്‍ ആശംസകൾ അറിയിച്ചു. ഡോ.സി.റ്റി. ലൂയിസ് കുട്ടി ആശീര്‍വാദ പ്രാർത്ഥന നൽകി. ബ്രിയോണ്‍സ് മീഡിയ ആരാധനയ്ക്ക് നേതൃത്വം നല്‍കി. ജൂണ്‍ രണ്ടിനു അടുത്ത ബാച്ചിലേക്കുള്ള ക്ലാസ്സുകള്‍ ആരംഭിക്കും.