എച്ച്.എം.ഐ. കോട്ടയം ഡിസ്ട്രിക്റ്റ് കോർഡിനേഷൻ: 32 മത് വാർഷിക സമ്മേളനം നടന്നു
കോട്ടയം: എച്ച്. എം. ഐ. കോട്ടയം ഡിസ്ട്രിക്റ്റ് കോർഡിനേഷൻ 32 മത് വാർഷിക സമ്മേളനം മെയ് 22 ഞായറാഴ്ച മണർകാട് ദൈവസഭയിൽ നടന്നു. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പി.ജെ. ജോണിന്റെ അധ്യക്ഷതയിൽ എച്ച്.എം.ഐ. ഡയറക്ടർ പാസ്റ്റർ എം.പി. ജോർജുകുട്ടി സമ്മേളനം ഉത്ഘാടനം ചെയ്തു. സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ വാർഷിക കണക്കും അവതരിപ്പിച്ചു.
ഐ.പി.സി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ഡാനിയേൽ പാസ്റ്റർ വി.വി. വർഗീസ് പാസ്റ്റർ പി.കെ. ജോൺസൻ പാസ്റ്റർ റ്റി.ഐ. വർക്കി, സഹോദരന്മാർ സുബി പി കുര്യാക്കോസ്, സജി സി മാർക്കോസ്, ഷാജി തോമസ്, സിസ്റ്റർ ബേബൻ ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് 2022-24 വർഷതേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: കോർഡിനേറ്റർ പി.ജെ. ജോൺ, ജോ. കോർഡിനേറ്റർ ഇവാ. വി.എ. സൈമൺ, സെക്രട്ടറി: ഫെയ്ത്ത്മോൻ ജെ, ജോ. സെക്രട്ടറി കെ.എ. കുരുവിള, ട്രഷറർ ജോർജ് കെ. ജോർജ്